photo

നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് ടൗൺ ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നെടുമങ്ങാട് യൂണിയൻ ചെയർമാൻ ഡി. പ്രേംരാജ് ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ. സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ എ.മോഹൻദാസ്, യോഗം ഡയറക്ടർ ബോർഡംഗം അഡ്വ.കെ.പ്രതീപ്, യൂണിയൻ വൈസ് ചെയർമാൻ ആർ. ഗുലാബ്‌കുമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ സി. വാമലോചനൻ, ഗോപാലൻ റൈറ്റ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രാജേഷ് നന്ദിയോട്, സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് സുരാജ് ചെല്ലങ്കോട്, വനിതാസംഘം ചെയർപേഴ്‌സൺ കുമാരി ലത, കൺവീനർ കൃഷ്‌ണ റൈറ്റ് തുടങ്ങിയവർ സംസാരിച്ചു.എസ്.സുരേഷ്‌കുമാർ സ്വാഗതവും കെ.ശിവരാജൻ നന്ദിയും പറഞ്ഞു.ശാഖാ ഭാരവാഹികൾ : എസ്.രാജൻ (പ്രസിഡന്റ്), പുഷ്പാധരൻ (വൈസ് പ്രസിഡന്റ്), കെ.ശിവരാജൻ (സെക്രട്ടറി),വി.എസ് അജയകുമാർ (യൂണിയൻ കമ്മിറ്റിയംഗങ്ങൾ), എ.സുരേഷ്‌കുമാർ,വാണ്ട എസ്.കണ്ണൻ,പി.ഹരിദാസ് (പഞ്ചായത്ത് കമ്മിറ്റിയംഗം),പി.അശോകൻ, കെ.വിജയൻ,സി.ശശിധരൻ,കോമളൻ,രാജേന്ദ്രബാബു,എസ്.പി അഖിൽ,എസ്.മനോഹരൻ (എക്സി.മെമ്പർമാർ).