തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ പുതിയ കാബിനറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഇന്നലെ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്നു. ലയൺസ് ക്ലബ് ഇന്റർനാഷണൽ സെക്കൻഡ് വൈസ് പ്രസിഡന്റ് ബ്രിയാൻ ഇ. ഷീഹാൻ മുഖ്യാതിഥിയായി. 2019-20 വർഷത്തെ മെൽവിൻ ജോൺസ് ഫെല്ലോ അംഗങ്ങളെയും ലയൺസ് ഇന്റർനാഷണലിൽ 50 വർഷം പൂർത്തിയാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ എന്നത് ഒരു കുടുബവും സമൂഹവുമാണെന്നും ശുഭ ദിനം ആശംസിക്കുന്നതിന് പകരം മികച്ച ദിവസത്തിന് വേണ്ടി പ്രയത്നിക്കണമെന്നും ബ്രിയാൻ ഇ. ഷീഹാൻ പറഞ്ഞു.
ഡിസ്ട്രിക്ട് ഗവർണർ എ.ജി. രാജേന്ദ്രന് ബ്രിയാൻ ഇ. ഷീഹാൻ ഫ്രണ്ട്ഷിപ് ബാനർ കൈമാറി. മുൻ ഇന്റർനാഷണൽ ഡയറക്ടർ വി. വിജയകുമാർ രാജു ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ ലയൺസ് ക്ലബുകൾ മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ ഉദ്ഘാടനം ചെയ്തു. ലിയോ ഡിസ്ട്രിക്ടിന്റെ സ്ഥാനാരോഹണം മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറ നിർവഹിച്ചു. ലയൺ ഡിസ്ട്രിക്ട് ഗവർണർ എ.ജി. രാജേന്ദ്രൻ അദ്ധ്യക്ഷനായി. സെക്കൻഡ് വൈസ് ഗവർണർ കെ. ഗോപകുമാർ മേനോൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. മെഗാ ലക്കി ഡ്രോ ബ്രിയാൻ ഇ. ഷീഹാന്റെ ഭാര്യ ലോറി ഷീഹാൻ നിർവഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടറി, വെബ്സൈറ്റ്, ന്യൂസ് ലെറ്റർ, ഫേസ് ബുക്ക് പേജ് എന്നിവയുടെ പ്രകാശനവും നടന്നു. മെൽവിൻ ജോൺസ് ഫെലോഷിപ് അംഗങ്ങളുടെ കാമ്പെയിൻ 100 പദ്ധതിക്കും ചടങ്ങിൽ തുടക്കമായി.
സിന്ധു ദാസ്, പ്രേമ മുരുഗൻ, അന്നമ്മ ജോൺ, ജി. ഹരിഹരൻ, കെ. സുരേഷ്, അലക്സ് കുര്യാക്കോസ്, ഡി.എസ്. ശ്രീകുമാരൻ, ജി. സുരേന്ദ്രൻ, സി.വി. ശ്യാം സുന്ദർ, പി. സുരേന്ദ്രൻ, താസിം സെയ്ദ് മുഹമ്മദ്, അഹമ്മദ് പിള്ള, എം.ജ യാനന്ദ്, എൻ.എൻ. മുരളി, എ.കെ. അബ്ബാസ്, സി. രാമകൃഷ്ണൻ നായർ, എം.കെ. സുന്ദരൻ പിള്ള, ആർ. രവികുമാർ, പി.കെ. രവീന്ദ്രനാഥ്, രമേശ്, ഇന്ദിരാ രവീന്ദ്രനാഥ്, ടി. ബിജുകുമാർ, ആർ. രാജേഷ്, സി.കെ. ജയചന്ദ്രൻ, ലക്ഷ്മി പി. കുട്ടി തുടങ്ങിയവർ പങ്കെടുത്തു. ഫസ്റ്റ് വൈസ് ഗവർണർ വി. പരമേശ്വരൻ കുട്ടി സ്വാഗതവും ഡിസ്ട്രിക്ട് ചെയർപേഴ്സൺ മധുസൂധനൻ നായർ നന്ദിയും പറഞ്ഞു.