ജക്കാർത്ത: ഒരു കൂറ്റൻ പല്ലി ആൾക്കുരങ്ങിനെ ഒറ്റയടിക്ക് വിഴുങ്ങുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. കണ്ണടച്ച് തുറക്കുംമുമ്പ് വൈറലായി. ദിനോസറിന്റെ രൂപഭാവാധികളുള്ള ഇൗ ജീവി ഏതാണെന്നറിയാനായി പിന്നത്തെ അന്വേഷണം.
പല്ലിവർഗത്തിൽ ലോകത്ത് ഇപ്പോഴുള്ളതിൽ ഏറ്റവും വലിപ്പമേറിയ കൊമാഡോ ഡ്രാഗണാണ് വീഡിയോയിലുള്ളത്. പൂർണവളർച്ചയെത്തുമ്പോൾ പത്തടിയോളം നീളവും നൂറ്റമ്പതുകിലോ ഭാരവും ഉണ്ടാവും.വംശനാശ ഭീഷണി നേരിടുന്ന ഇവ ഇൻഡോഷ്യയിലാണ് പ്രധാനമായും കാണുന്നത്. വളരെ അപൂർവമായാണ് ഇവ മനുഷ്യർക്കുമുന്നിൽ എത്തുന്നത്. ചിത്രങ്ങൾ എടുക്കാൻ കഴിയുന്നത് അപൂർവത്തിൽ അപൂർവമായി മാത്രവും. ഇത്രയും വലിയ പല്ലി ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്നുപോലും പലർക്കും അറിയില്ല.
കുരങ്ങൻ, പന്നി, മാൻ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരങ്ങൾ. തന്നോളം വലിപ്പമുള്ള ജീവികളെപ്പോലും ഞൊടിയിടയ്ക്കുള്ളിൽ ഇവയ്ക്ക് കഴിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാവുകൊണ്ടാണ് ഇരയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നത്. എട്ടുകിലോമീറ്റർ അകളെയുള്ള ജീവികളെപ്പോലും ഇങ്ങനെ കണ്ടുപിടിക്കാനാവും. പിടിയിലായാൽ കടിച്ച് മുറിവേൽപ്പിക്കും. അതോടെ ഇരയുടെ കാര്യത്തിൽ തീരുമാനമാകും. കൊമാഡോ ഡ്രാഗന് കൊടിയ വിഷമില്ലെങ്കിലും ഇതിൽ അൻപതോളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. കടിയേൽക്കുന്നതോടെ ഉമിനീർ ഇരയുടെ ശരീരത്തിൽ കടക്കും. പിന്നെ അധികം ആയുസുണ്ടാവില്ല.
Komodo Dragon eating Monkey.
— V For Viral (@VForViral1) July 30, 2019
Credit: Melink Rinca #ViralVideo #ViralNews #KomodoDragon #Indonesia pic.twitter.com/GkK3S5XyJp