reena

ലക്നൗ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ മഞ്ഞ സാരിയും കൂളിംഗ് ഗ്ലാസും വച്ച് അടിപൊളി ലുക്കിൽ നടന്നു നീങ്ങിയ റീന ദ്വിവേദിയുടെ ചിത്രം സൂപ്പർഹിറ്റായിരുന്നു. ഹോളിവുഡ് താരമാണ് ചിത്രത്തിലുള്ളതെന്നുവരെ ചിലർ പ്രചരിപ്പിച്ചു. ഒരുവിലാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയായ റീനയാണ് അതെന്ന് പിടികിട്ടിയത്. തിരഞ്ഞെടുപ്പിന്റെ തലേന്ന് പോളിംഗ് കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് ഇവർ കാമറാ കണ്ണിലുടക്കിയത്.

ഇപ്പോൾ പച്ച സാരിയുടുത്തുള്ള റീനയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.കഴിഞ്ഞദിവസമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഉത്തർപ്രദേശിലെ ദേവര സ്വദേശിനിയാണ് റീന . തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുള്ള ചിത്രം ഹിറ്റായതോടെ റീനയുടെ ജീവിതം മാറിമറിഞ്ഞു. അവർ രാജ്യത്താകെ ചർച്ചാവിഷയമായി. നൂറുകണക്കിന് ആരാധകരാണ് ഇവർക്കുലഭിച്ചത്. പ്രമുഖ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ഉൾപ്പെടെയുള്ള നിരവധി അവസരങ്ങളും റീനയ്ക്ക് ലഭിച്ചു.

ടിക്ടോക് വീഡിയോകളിൽ സജീവ സാന്നിധ്യമാണ് റീന. ഇൗമാസം പത്തിനാണ് വീഡിയോ പോസ്റ്റുചെയ്തത്. ഒരു ആഘോഷവേളിലാണ് അടിപൊളിഗാനത്തിനൊപ്പന റീന ചുവടുവച്ചത്. ആദ്യമൊന്നും അധികം ശ്രദ്ധിക്കപ്പെട്ടില്ല. കുറച്ചുദിവസങ്ങൾക്കുമുമ്പാണ് വീഡിയോയിലുള്ളത് റീനയാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ വീഡിയാേ ഹിറ്റാവുകയായിരുന്നു. വിഡിയോക്കും ആയിരം ലൈക്കും, 44,000 വ്യൂസും നേടിയിട്ടുണ്ട് റീന.