വർക്കല:ബലി തർപ്പണത്തിനായി പാപനാശമൊരുങ്ങിക്കഴിഞ്ഞു.കടൽ പ്രക്ഷുബ്ദ്ദമായതിനാൽ ബലിയി
ടുന്നവർക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.തിരമാല ശക്തമായതിനാൽ ബലിയിടാനെത്തുന്ന ഭക്തർ മുൻകരുതലെടുക്കണമെന്നും അനധികൃത പാർക്കിംഗുകൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കണമെന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒപ്പം ബലിതർപ്പണത്തിനായി എത്തുന്ന ഭക്ത ജനങ്ങളുടെ സൗകര്യത്തിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനുമായി ഇന്ന് രാത്രി 7 മണി മുതൽ ആഗസ്റ്റ്1 രാവിലെ 8 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രൈവറ്റ് ബസിലെ ജീവനക്കാർ കർശനമായും യൂണിഫോം ധരിച്ചിരിക്കണം. മാലിന്യങ്ങൾ പൊതു സ്ഥലത്ത് നിക്ഷേപിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കൂടാതെ വാഹനം പാർക്ക് ചെയ്ത് ഇറങ്ങിപ്പോകുന്ന ഡ്രൈവർമാരുടെ ഫോൺ നമ്പർ വാഹനത്തിന്റെ ഗ്ലാസിലോ മറ്റോ പ്രദർശിപ്പിക്കണം.
ആറ്റിങ്ങൽ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്തിൽ
ഇൻസ്പെക്ടർമാർ: 4
പൊലീസുകാർ: 600
കൂടാതെ മഫ്തിപൊലീസും
ക്ലോസ് സർക്യൂട്ട് ടിവിയും
ഗതാഗത നിയന്ത്രണം ഇങ്ങനെ
കല്ലമ്പലം,കടയ്ക്കാവൂർ എന്നീ ഭാഗങ്ങളിൽ നിന്ന് പാപനാശത്തേയ്ക്ക് വരുന്ന
സർവീസ് ബസുകൾ മൈതാനത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് പുന്നമൂട് എത്തി അവിടെ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കൈരളി നഗർ വഴി ആൽത്തറമൂട്ടിൽ എത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകേണ്ടതാണ്.
ഇതുവഴി വരുന്ന ചെറുവാഹനങ്ങൾ മൈതാനം വഴി വർക്കല ഗവ. ഹോസ്പിറ്റൽ ജംഗ്ഷനിലെത്തി ആളിറക്കിയ ശേഷം പെരുംകുളം പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. പെരുംകുളം പാർക്കിംഗ് ഗ്രൗണ്ട് ഫുൾ ആകുമ്പോൾ മൈതാനം റൗണ്ട് ചുറ്റി മൈതാനം ബസ് സ്റ്റോപ്പിന് പിറകുവശത്തുള്ള ഗ്രൗണ്ടിലും ധന്യ സൂപ്പർ മാർക്കറ്റിനടുത്തുള്ള ഗ്രൗണ്ടിലും 4വീലറുകൾ ധന്യ സൂപ്പർ മാർക്കറ്റിന് പുറകുവശത്തുള്ള ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്. ഈ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തിരിച്ച് ഹോമിയോ ആശുപത്രിയുടെ മുൻവശം വഴി ബാബുജി ബാറിന്റെ സൈഡ് വഴി മൈതാനം എത്തി പോകേണ്ടതാണ്.
ടൂറിസ്റ്റ് ബസുകൾ, മിനിബസുകൾ
മൈതാനത്ത് ആളെ ഇറക്കിയ ശേഷം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. പെരുങ്കുളത്തും മൈതാനത്തും പാർക്കിംഗ് ഫുൾ ആയതിന് ശേഷം മൈതാനം ഭാഗത്ത് നിന്നും വരുന്ന ചെറുവാഹനങ്ങൾ പുന്നമൂട് എത്തി കൈരളി നഗറിലേയ്ക്ക് പോകുന്ന വഴിയിലുള്ള എൻ.എസ്.എസ് കരയോഗം സ്‌കൂളിലും വാച്ചർമുക്കിലുള്ള പാർക്കിംഗ് ഏരിയയിലും അതിനുസമീപമുള്ള ചെറിയ ഗ്രൗണ്ടിലും പാർക്ക് ചെയ്യാം.
പാർക്കിംഗ് ഏരിയകൾ ഫുൾ ആകുമ്പോൾ പുന്നമൂട് നിന്നും നേരെ ഓടയംമുക്ക് വഴി അഞ്ചുമുക്കിലെത്തി ഇടത് തിരിഞ്ഞു കുരയ്ക്കണ്ണി ഭാഗത്തേയ്ക്ക് പോയി ഹെലിപ്പാഡ്, നന്ദാവനം പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
പാരിപ്പള്ളിയിൽ നിന്നും
സർവീസ് ബസുകൾ പുന്നമൂട് കൈരളി നഗർ വഴി ആൽത്തറമൂട്ടിലെത്തി ആളിറക്കുകയും കയറ്റുകയും ചെയ്തശേഷം മൈതാനം വഴി പോകേണ്ടതാണ്.
ഇടവ – കാപ്പിൽ
ബസുകൾ ഇടവ മൂന്ന്മുക്ക് വഴി ആൽത്തറമൂട്ടിലെത്തി ആളിറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികേ പോകേണ്ടതാണ്. ഈ റൂട്ടിൽ വരുന്ന ചെറിയ വാഹനങ്ങൾ ഹെലിപ്പാടിലും നന്ദാവനത്തും പാർക്ക് ചെയ്യേണ്ടതാണ്. കുറച്ച് വാഹനങ്ങൾക്ക് ഗസ്റ്റ് ഹൗസ് പാർക്കിംഗ് ഗ്രൗണ്ട് ഉപയോഗിക്കാം.
നോ പാർക്കിംഗ്
പുത്തൻ ചന്ത മൈതാനം റെയിൽവേ സ്റ്റേഷൻ പുന്നമൂട് കൈരളി നഗർ ആൽത്തറമൂട് മൈതാനം റോഡിന്റെ വശങ്ങളിൽ യാതൊരു കാരണവശാലും പാർക്കിംഗ് അനുവദിക്കുന്നതല്ല. മൈതാനം പഴയ റെയിൽവേ ഗേറ്റിനടുത്ത് നിന്നും ഗുഡ് ഷെഡ് റോഡ് വഴി വാഹനങ്ങൾ കടത്തി വിടുന്നതല്ല.
കർക്കിടക വാവുബലിയോടനുബന്ധിച്ച് പാപനാശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നഗരസഭ അധികൃതർ