നെടുമങ്ങാട്: കർക്കിടക വാവിനോടനുബന്ധിച്ച് ബലിതർപ്പണത്തിന് ഒരുക്കം പൂർത്തിയായി. നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ കിള്ളിയാർ തീരത്തെ കല്ലമ്പാറയിൽ ബലിക്കടവ് തയാറാക്കി. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ശുചി മുറികളും ഒരുക്കിയിട്ടുണ്ട്. ബലിക്കടവിന്റെയും വ്യാപാര മേളയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അദ്ധ്യക്ഷനായി. കുടുംബശ്രീ യൂണിറ്റിന്റെ ഫുഡ് സ്റ്റാളും പുഷ്പഫലപ്രദർശനവും ആരോഗ്യ വിഭാഗം സ്റ്റാളുകളും വ്യാപാര മേളയിൽ ഒരുക്കിയിട്ടുണ്ട്. സ്വാഗതസംഘം കൺവീനർ ജെ. കൃഷ്ണകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, സ്വാഗതസംഘം ചെയർമാൻ പി. ഹരികേശൻ നായർ, സെക്രട്ടറി എസ്. നാരായണൻ, ഹെൽത്ത് വിഭാഗം സൂപ്രണ്ട് ജി. ഉണ്ണി, കൗൺസിലർമാരായ ടി.ആർ. സുരേഷ്, സി. സാബു, പി.ജി. പ്രംകുമാർ, അജിതകുമാരി, ലളിതമ്മ, ടി. അർജുനൻ, സുമയ്യ മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നജീം, റയിഹാനത്ത് ബീവി തുടങ്ങിയവർ പങ്കെടുത്തു. 31 ന് രാവിലെ അഞ്ച് മുതൽ ബലിതർപ്പണം നടക്കും. കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ കർക്കിടകവാവ് പ്രമാണിച്ച് ക്ഷേത്ര സന്നിധിയിൽ ആചാരാനുഷ്ഠാനങ്ങളോടെ ബലിതർപ്പണം നടക്കും. ഒരുക്കം പൂർത്തിയായതായി ട്രസ്റ്റ് സെക്രട്ടറി ജി.എൽ. രജീഷ് അറിയിച്ചു. കരകുളം മുല്ലശേരി പതിയനാട് ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അമ്പലക്കടവിൽ കർക്കിടക ദീപക്കാഴ്ചയും നാളെ രാവിലെ 4.30 മുതൽ ബലിതർപ്പണവും നടക്കും. അജയൻ പോറ്റി മുഖ്യകാർമ്മികനാവും. ഇര്യനാട് കുണ്ടറക്കുഴി ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് കർക്കിടക ദീപക്കാഴ്ചയ്ക്കും നാളെ രാവിലെ 5 മുതൽ ബലിതതർപ്പണത്തിനും മേൽശാന്തി വൈക്കം ബിനോയ് പോറ്റി കാർമ്മികനാവും. പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പനയമുട്ടം ശ്രീആയിരവില്ലി ഭദ്രകാളി ക്ഷേത്ര കടവിൽ രാവിലെ 5 മുതൽ ബലിതർപ്പണം നടക്കും. ജ്യോത്സ്യർ വട്ടപ്പാറ വിജയകുമാർ നേതൃത്വം നൽകും.പേരയം ചെല്ലഞ്ചി ഭഗവവതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 5 മുതൽ വാമനപുരം നദിയിലെ ചെല്ലഞ്ചി ആട്ടുകടവിൽ ബലിതർപ്പണം നടക്കും.
ഒരുക്കിയിട്ടുള്ളത്. ഡാം സൈറ്റിലെത്തുന്നവർക്ക് ക്ഷേത്രത്തിന് സമീപത്തെ വാനക്കുഴി വഴി ചെക്ക് ഡാമിലെത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണം കഴിഞ്ഞെത്തുന്നവർക്കായി പ്രഭാതഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്ര ആചാരപ്രകാരം ഉണക്കലരി വേവിച്ച് പിണ്ഡം വച്ച് ബലി ഇടുന്ന രീതിയാണ് ഇത്തവണത്തേത്. വിദഗ്ദ്ധരായ പുരോഹിതന്മാരുടെ മേൽനോട്ടത്തിൽ ഒരേ സമയം രണ്ട് സ്ഥലങ്ങളിലുമായി 500ൽ കുറയാത്ത ബലിതർപ്പണത്തിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പുലർച്ചെ 3 മുതൽ 11 വരെയാണ് സമയം. 50 രൂപ നിരക്കിൽ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.