സന്ദർശനത്തിന് നിയന്ത്രണം
കാർഗിൽ യുദ്ധവിജയത്തിന്റെ 20 - ാം വാർഷിക അനുസ്മരണച്ചടങ്ങ് 30 ന് ഉച്ചകഴിഞ്ഞ് 3ന് സെനറ്റ് ഹാളിൽ നടക്കുന്നതിനാൽ 1 മണിയ്ക്ക് ശേഷം സർവകലാശാലയിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി.
പ്രാക്ടിക്കൽ
ബി.പി.എ ഡിഗ്രി മേഴ്സി ചാൻസ് ആന്വൽ സ്‌കീം (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 5 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റുമായി 10ന് ഹാജരാകണം.
ടൈംടേബിൾ
പി.ജി ഡിപ്ലോമ ഇൻ കൗൺസലിംഗ് (ജറിയാട്രിക്സ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.കോം ആന്വൽ സ്‌കീം (പ്രൈവറ്റ്, എസ്.ഡി.ഇ) സപ്ലിമെന്ററി ഉൾപ്പെടെ ഒന്നും രണ്ടും വർഷ പാർട്ട് ഒന്നും രണ്ടും പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
യു.ജി/പി.ജി. പ്രവേശനം-2019
ഓൺലൈനായി പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക അലോട്ട്‌മെന്റ്.
പുതിയ ഓപ്ഷനുകൾ 30 മുതൽ ആഗസ്റ്റ് ഒന്നുവരെ
യു.ജി/ പി.ജി. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്‌മെന്റ് നടത്തുന്നു. ഒഴിവുള്ള സീറ്റുകളുടെ വിവരം 30-ന് http://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം പുതിയ ഓപ്ഷനുകൾ ഓൺലൈനായി നൽകാൻ കഴിയും. പ്രവേശന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഒഴിവുകളുടെ എണ്ണം പരിശോധിച്ച ശേഷം ഓപ്ഷനുകൾ നൽകണം. മുൻപ് നൽകിയിരിക്കുന്ന ഒരു ഓപ്ഷനും (ഹയർ ഓപ്ഷനുകൾ ഉൾപ്പെടെ) പരിഗണിക്കില്ല. പുതിയ ഓപ്ഷനുകൾ 30 മുതൽ ആഗസ്റ്റ് 01 വരെ നൽകണം. പുതിയ ഓപ്ഷനുകൾ മാത്രം പരിഗണിച്ച് ആഗസ്റ്റ് 2-ാം തീയതി യു.ജി/പി.ജി. അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് 3,5 തീയതികളിലാണ് കോളേജ്തല പ്രവേശനം. സർട്ടിഫിക്കറ്റുകൾ ( ഉദാ. ജാതി, വരുമാനം, റ്റി.സി., നോൺ ക്രീമീലേയർ, എൻ.എസ്.എസ്.,എൻ.സി.സി., വിമുക്ത ഭടൻമാരുടെ ആശ്രിതർ, മുന്നോക്ക സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവർ മുതലായവ) മുൻകൂറായി തന്നെ നേടിവക്കേണ്ടതാണ്. നിലവിൽ ഒരിടത്തും പ്രവേശനം ലഭിക്കാതെ പ്രത്യേക അലോട്ട്‌മെന്റ് വഴി പ്രവേശനം നേടുന്നവർക്ക് രേഖകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കുന്നതല്ല. മെരിറ്റ്, മറ്റു സംവരണ വിഭാഗക്കാർ, ഇ.ബി.എഫ്.സി.,എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ കാറ്റഗറിയിലുള്ള ഒഴിവുകളിലേക്കും ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ, യു.ഐ.റ്റി, ഐ.എച്ച്.ആർ.ഡി. തുടങ്ങിയ എല്ലാ അഫിലിയേറ്റ് കോളേജുകളിലുമുള്ള ഒഴിവുകളിലേയ്ക്കും ഓപ്ഷനുകൾ നൽകാം.ഒഴിവുകൾ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷം ടി.സിയിലൂടെ ഒഴിവുവരുന്ന സീറ്റുകളിലും ഈ അലോട്ട്‌മെന്റിലൂടെ നികത്തുന്നതാണ്. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പുതിയ അഞ്ച് ഓപ്ഷനുകൾ നൽകാം. ഒന്നാമത്തെ ഓപ്ഷനിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും ഹയർ ഓപ്ഷനുകൾ കാൻസൽ ചെയ്തവർക്കും പുതിയ ഓപ്ഷനുകൾ നൽകുവാൻ സാധിക്കുന്നതല്ല.
നിലവിൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പ്രത്യേക അലോട്ട്‌മെന്റ് വഴി പ്രവേശനം ഉറപ്പായാൽ മാത്രമെ ടി.സി. വാങ്ങുവാൻ പാടുള്ളു. പ്രത്യേക അലോട്ട്‌മെന്റിലേക്ക് സർവകലാശാലയ്ക്ക് നേരിട്ട് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ടതില്ല. ഓൺലൈനായി മാത്രം അപേക്ഷിച്ചാൽ മതിയാകും. പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ പ്രത്യേക അലോട്ട്‌മെന്റിൽ ഓപ്ഷനുകൾ നൽകരുത്. ഓപ്ഷനുകൾ നൽകി അലോട്ട്‌മെന്റ് ലഭിച്ചാൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കണം
സ്‌പോർട്സ് ക്വാട്ട പ്രവേശനം
കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി.വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ 30.07.2019 - നകം രേഖാമൂലം സർവകലാശാലയിൽ പരാതി നൽകണം. പരാതികൾ പരിഗണിച്ച ശേഷം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം 30.07.2019 ന്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ യു.ജി/ പി.ജി. പ്രോഗ്രാമുകളിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തുന്നു. നിലവിലെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (അപേക്ഷകനോ/അപേക്ഷകന്റെ പ്രതിനിധിയോ) സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11ന് മുൻപായി കോളേജിൽ ഹാജരാകണം. 11 ന് ശേഷം ഹാജരാകുന്ന വിദ്യാർത്ഥികളെ പരിഗണിക്കുന്നതല്ല. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരത്തിൽ തെറ്റുകൾ കണ്ടെത്തുകയോ മേൽ നിർദേശിച്ച സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരാകാതെയിരുന്നാലോ റാങ്ക്ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കും. കമ്മ്യൂണിറ്റി ക്വാട്ടയിലെ വിവിധ വിഷയങ്ങളിലെ സീറ്റുകളുടെ എണ്ണം വെബ്‌സൈറ്റിലും കോളേജ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കുന്നതാണ്. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.നിലവിലെ റാങ്ക്ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം നടത്തുക. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.