മലയിൻകീഴ്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും കാട്ടാക്കട ടൗൺ ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ടല ഗവ. ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും ബോധപൗർണമി ക്ലബ് രൂപീകരണവും നടന്നു. പി.ടി.എ പ്രസിഡന്റ് ഹരിചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അർജ്ജുൻ അസോസിയേറ്റ് മാനേജിംഗ് ഡയറക്ടർ ഡോ. അർജ്ജുനൻ ഉദ്ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. ഷിബു മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ നജീമുദ്ദീൻ, കാട്ടാക്കട ലയൺസ് ക്ലബ് ട്രഷറർ എൻ. സോമകുമാർ, വ്യാപാരി വ്യവസായി സമിതി കാട്ടാക്കട ഏരിയാ സെക്രട്ടറി എ. ശശികുമാർ എന്നിവർ സംസാരിച്ചു. ബി. ജിഷ്‌ണു അർജ്ജുൻ എന്റെ കൗമുദി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പത്രം നൽകി. ഹെഡ്മിസ്ട്രസ് കെ.ഐ. ബിനി സ്വാഗതവും കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എസ്.ഡി. കല നന്ദിയും പറഞ്ഞു. തുടർന്ന് ജനമൈത്രി പൊലീസിന്റെ ' പാഠം 1 ഒരു മദ്യപാനിയുടെ ആത്മകഥ ' ലഹരി വിരുദ്ധ നാടകം അരങ്ങേറി.