world-test-championship
world test championship

ല​ണ്ട​ൻ​ ​:​ ​ഏ​റെ​ക്കാ​ല​മാ​യി​ ​പ​റ​ഞ്ഞു​കേ​ട്ട​ ​ടെ​സ്റ്റ് ​ക്രി​ക്ക​റ്റി​ന്റെ​ ​ലോ​ക​ക​പ്പി​ന് ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ​വ്യാ​ഴാ​ഴ്ച​ ​ഇം​ഗ്ള​ണ്ടി​ലെ​ ​എ​ഡ്‌​ജ് ​ബാ​സ്റ്റ​ണി​ൽ​ ​ഇം​ഗ്ള​ണ്ടും​ ​ആ​സ്ട്രേ​ലി​യ​യും​ ​ത​മ്മി​ലു​ള്ള​ ​ആ​ഷ​സ് ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ലൂ​ടെ​ ​തു​ട​ക്ക​മാ​വു​ക​യാ​ണ്.
ഇ​ൻ​സ്റ്റ​ന്റ് ​ക്രി​ക്ക​റ്റി​ന്റെ​ ​ആ​വേ​ശ​കാ​ല​ത്ത് ​അ​സ്ത​മി​ക്കാ​ൻ​ ​തു​ട​ങ്ങു​ന്ന​ ​അ​ഞ്ചു​ദി​ന​ ​ക്രി​ക്ക​റ്റി​ന്റെ​ ​യ​ശ​സ് ​തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക്രി​ക്ക​റ്റ് ​കൗ​ൺ​സി​ലി​ന്റെ​ ​ശ്ര​മ​മാ​ണ് ​ഒ​ൻ​പ​ത് ​രാ​ജ്യ​ങ്ങ​ളെ​ ​പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് രണ്ട് ​വ​ർ​ഷ​മാ​യി​ ​ന​ട​ത്തു​ന്ന​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ്. ​ഇ​ന്ത്യ​യു​ൾ​പ്പെ​ടെ ​ടെ​സ്റ്റ് ​പ​ദ​വി​യു​ള്ള​ ​രാ​ജ്യ​ങ്ങ​ൾ​ ​അ​ടു​ത്ത​ ​ര​ണ്ട് ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​പ​ര​മ്പ​ര​ക​ൾ​ക്ക് ​പോ​യി​ന്റ് ​ഏ​ർ​പ്പെ​ടു​ത്തി ,​ ​ഏ​റ്റ​വും​ ​മു​ന്നി​ലെ​ത്തു​ന്ന​ ​ര​ണ്ട് ​ടീ​മു​ക​ൾ​ ​ത​മ്മി​ൽ​ 2021​ ​ൽ​ ​ഇം​ഗ്ള​ണ്ടി​ൽ​വ​ച്ച് ​ഫൈ​ന​ൽ​ ​ന​ട​ത്തി​ ​ടെ​സ്റ്റി​ലെ​ ​ലോ​ക​ ​ചാ​മ്പ്യ​നെ​ ​ക​ണ്ടെ​ത്തു​ന്ന​താ​ണ് ​മ​ത്സ​ര​ ​രീ​തി.​ ​ഇ​ന്ത്യ,​ ​ഇം​ഗ്ള​ണ്ട്,​ ​ആ​സ്ട്രേ​ലി​യ,​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സ്,​ ​ന്യൂ​സി​ല​ൻ​ഡ്,​ ​പാ​കി​സ്ഥാ​ൻ,​ ​ശ്രീ​ല​ങ്ക,​ ​ബം​ഗ്ളാ​ദേ​ശ്,​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​മാ​റ്റു​ര​യ്ക്കു​ന്ന​ത്.​ ​ടെ​സ്റ്റ് ​പ​ദ​വി​യു​ണ്ടെ​ങ്കി​ലും​ ​അ​ഫ്ഗാ​നി​സ്ഥാ​ൻ,​ ​അ​യ​ർ​ല​ൻ​ഡ് ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​സ്ഥാ​ന​മി​ല്ല.​ ​അ​ടു​ത്തി​ടെ​ ​ഐ.​സി.​സി​ ​അം​ഗ​ത്വം​ ​റ​ദ്ദ് ​ചെ​യ്യ​പ്പെ​ട്ട​ ​സിം​ബാ​ബ്‌​വെ​യും​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ​പു​റ​ത്താ​ണ്.
2009​ ​ലാ​ണ് ​ടെ​സ്റ്റ് ​ക്രി​ക്ക​റ്റി​നാ​യി​ ​ഒ​രു​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ന​ട​ത്താ​ൻ​ ​ഐ.​സി.​സി​ ​ശ്ര​മം​ ​തു​ട​ങ്ങി​യ​ത്.​ ​ഏ​ക​ദി​ന​ ​ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി​ക്ക് ​പ​ക​രം​ 2013​ൽ​ ​ആ​ദ്യ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ന​ട​ത്താ​നാ​യി​രു​ന്നു​ ​ആ​ദ്യ​പ​ദ്ധ​തി.​ ​എ​ന്നാ​ൽ​ ​ഏ​ങ്ങ​നെ​ ​ന​ട​ത്തു​മെ​ന്ന​തി​ലെ​ ​അ​വ്യ​ക്ത​ത​ ​കാ​ര​ണം​ ​അ​ത് ​ന​ട​ന്നി​ല്ല.​ ​തു​ട​ർ​ന്ന് 2017​ ​ലേ​ക്ക് ​മാ​റ്റി​വ​ച്ചു.​ ​ടെ​സ്റ്റ് ​റാ​ങ്കിം​ഗി​ൽ​ ​ആ​ദ്യ​ ​നാ​ല് ​സ്ഥാ​ന​ക്കാ​ർ​ ​ത​മ്മി​ൽ​ ​മൂ​ന്ന് ​മ​ത്സ​ര​മു​ള്ള​ ​ചാ​മ്പ്യ​ൻ​ഷി​പ്പാ​യി​രു​ന്നു​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ത്.​ ​ര​ണ്ട് ​സെ​മി​ഫൈ​ന​ലും​ ​ഒ​രു​ ​ഫൈ​ന​ലും​ ​എ​ന്ന​താ​യി​രു​ന്നു​ ​ഷെ​ഡ്യൂ​ൾ.​ ​എ​ന്നാ​ൽ​ ​ഇ​തും​ ​മാ​റ്റി​വ​ച്ചു.​ ​തു​ട​ർ​ന്നാ​ണ് 2017​ ​ൽ​ ​ഐ.​സി.​സി​ ​അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള​ ​ച​ർ​ച്ച​യി​ൽ​ ​ഒ​ൻ​പ​ത് ​ടീ​മു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ന​ട​ത്താ​ൻ​ ​തീ​രു​മാ​ന​മാ​യ​ത്.

ചാമ്പ്യൻഷിപ്പ് ഇങ്ങനെ

. ഒൻപത് ടീമുകളിൽ ഒാരോന്നും ഏതെങ്കിലും ആറ് എതിരാളികളുമായി സ്വദേശത്തോ വിദേശത്തോ നടത്തുന്ന ടെസ്റ്റ് പരമ്പരകളാണ് ചാമ്പ്യൻഷിപ്പിനായി പരിഗണിക്കുന്നത്.

. പരമ്പരയിൽ രണ്ടുമുതൽ അഞ്ചുവരെ മത്സരങ്ങൾ ഉണ്ടാകാം. ഒരു പരമ്പരയിൽ നിന്ന് പരമാവധി 120 പോയിന്റുകൾ സ്വന്തമാക്കാവുന്ന രീതിയിലാണ് പോയിന്റ് ക്രമം. പരമ്പരയിലെ മത്സരങ്ങളുടെ എണ്ണകൂടുതൽ ആകെ പോയിന്റിനെ ബാധിക്കില്ല.

. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ഒാരോ വിജയത്തിനും 24 പോയിന്റ് വീതമാണ് ലഭിക്കുക.

. അതേസമയം രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ഒരു വിജയത്തിന് 60 പോയിന്റുണ്ടാകും.

. അതായത് ആഷസ് പരമ്പരയിൽ ഒരു വിജയത്തിന് 24 പോയിന്റ്. ഇന്ത്യയും വിൻഡീസും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഒരു വിജയത്തിന് 60 പോയിന്റ്.

. മത്സരങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പോയിന്റും മാറും.

. തുല്യ സ്കോറിൽ ടൈ ആകുമ്പോഴും ഫലമില്ലാതെ സമനിലയിൽ പിരിയുമ്പോഴും പോയിന്റിൽ വ്യത്യാസമുണ്ട്.

ഇന്ത്യയുടെ മത്സരങ്ങൾ

2019 ആഗസ്റ്റ്

Vs വിൻഡീസ് (2)

2019 ഒക്ടോബർ

Vs ദക്ഷിണാഫ്രിക്ക (3)

2019 നവംബർ

Vs ബംഗ്ളാദേശ് (2)

2020 ഫെബ്രുവരി

Vs ന്യൂസിലൻഡ് (4)

2021 ഫെബ്രുവരി-മാർച്ച്

Vs ഇംഗ്ളണ്ട് (5‌)​

72

മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ ആകെയുള്ളത്

ഫൈനൽ മത്സരം സമനിലയിലായാൽ ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കും.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങളിൽ ഇരു ടീമംഗങ്ങളും പരമ്പരാഗത വെള്ള ജഴ്സിയാകും ഉപയോഗിക്കുക. എന്നാൽ ഇൗ ജഴ്സിയിൽ ഒാരോ കളിക്കാരനും ഏകദിനത്തിലേതുപോലെ നമ്പർ രേഖപ്പെടുത്തും

വെസ്റ്റ് ഇൻഡീസിനെതിരെ ആഗസ്റ്റ് 22 മുതൽ ആന്റി ഗ്വയിലാണ് ഇന്ത്യയുടെ ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരം.

ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള പരമ്പരയും ആഗസ്റ്റിൽ നടക്കും.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോക ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ടിൽ മത്സരമില്ല.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്താനുള്ള ഐ.സി.സി യുടെ തീരുമാനം കൃത്യസമയത്താണ് നടപ്പിലാകുന്നത്. അഞ്ചുദിന മത്സരങ്ങളിൽ ആവേശം നിറയ്ക്കാൻ ചാമ്പ്യൻഷിപ്പിന് കഴിയും. ടെസ്റ്റിൽ സമീപകാലത്ത് ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്നത് ഞങ്ങൾ സ്വപ്നം കാണുന്നു.

വിരാട് കൊഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ

നിലവിൽ ഒാരോവർഷവും ഏപ്രിൽ 30ന് ഡെഡ്ലൈൻ കണക്കാക്കി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതുള്ള ടീമിന് 10 ദശലക്ഷം ഡോളറും ചെങ്കോലും സമ്മാനിക്കുന്ന രീതിക്ക് മാറ്റം വരും.