തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ശംഖുംമുഖം, തിരുവല്ലം ഭാഗങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ശംഖുംമുഖത്ത് കടൽക്ഷോഭം മൂലം തീരം കടലെടുത്തതിനെ തുടർന്ന് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ബലിതർപ്പണം നടത്തുന്നത് ഒഴിവാക്കി.

ശംഖുംമുഖത്ത്

ചാക്ക ഭാഗത്തുനിന്നു ഡൊമസ്റ്റിക് എയർപോർട്ടിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ ഈഞ്ചയ്ക്കൽ, കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴി പോകണം.


ചാക്ക ഭാഗത്തുനിന്നു ശംഖുംമുഖം ഭാഗത്തേക്ക് ബലിതർപ്പണവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ മാത്രമേ കടത്തിവിടൂ.


ശംഖുംമുഖം, എയർപോർട്ട് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.


ശംഖുംമുഖത്തെ പാർക്കിംഗ്

കോർപറേഷൻ പാർക്കിംഗ് ഏരിയ (സുനാമി പാർക്ക്)
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് വക ഗ്രൗണ്ട്
പഴയ ഡൊമസ്റ്റിക് എയർപോർട്ടിന്റെ ഒരു വശം (സുലൈമാൻ തെരുവ്)
ശംഖുംമുഖം ദേവീക്ഷേത്ര വക ഗ്രൗണ്ട്
ശംഖുംമുഖം-വെട്ടുകാട് റോഡിന്റെ ഒരു വശം


തിരുവല്ലത്ത്

വിഴിഞ്ഞം ഭാഗത്തുനിന്നു വരുന്ന ഗുഡ്സ്, ഹെവി വാഹനങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ ബലിതർപ്പണം കഴിയുന്നതുവരെ വിഴിഞ്ഞം മുക്കോലയിൽനിന്നു തിരിഞ്ഞ് ബാലരാമപുരം ഭാഗത്തേക്ക് പോകേണ്ടതാണ്. ചാക്ക ഭാഗത്തുനിന്നു വിഴിഞ്ഞം ഭാഗത്തേക്ക് വരുന്ന ഗുഡ്സ്, ഹെവി വാഹനങ്ങൾ ഈഞ്ചയ്ക്കലിൽനിന്നു തിരിഞ്ഞ് അട്ടക്കുളങ്ങര, കിള്ളിപ്പാലം, പാപ്പനംകോട് വഴി പോകണം.


കരുമം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പഴയ തിരുവല്ലം ജംഗ്ഷനിൽ എത്തി പാച്ചല്ലൂർ ഭാഗത്തേക്ക് പോകണം.

കോവളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബൈപ്പാസ് വഴി ഈഞ്ചയ്ക്കൽ ഭാഗത്തേക്ക് പോകണം.

കുമരിച്ചന്ത - തിരുവല്ലം - പാച്ചല്ലൂർ വരെയുള്ള ബൈപ്പാസ് റോഡിലും, തിരുവല്ലം ജംഗ്ഷൻ മുതൽ അമ്പലത്തറ വരെയും, തിരുവല്ലം ജംഗ്ഷൻ - പഴയ തിരുവല്ലം - കരുമം - ചിത്രാഞ്ജലി സ്റ്റുഡിയോ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല


തിരുവല്ലത്തെ പാർക്കിംഗ്


ബി.എൻ.വി സ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ട്
തിരുവല്ലം - വാഴമുട്ടം ബൈപ്പാസ് റോഡിലെ സർവീസ് റോഡിന്റെ കിഴക്ക് വശം
കുമരിച്ചന്ത - തിരുവല്ലം ബൈപ്പാസ് റോഡിലെ സർവീസ് റോഡിന്റെ ഒരു വശം


പാർക്കിംഗിനെ കുറിച്ചുള്ള പരാതികൾ 0471-2558731, 2558732 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.