തിരുവനന്തപുരം: ചന്ദ്രയാൻ 2 പേടകത്തെ മൂന്നാമത്തെ ഭ്രമണപഥത്തിലേക്ക് ഇന്നലെ വിജയകരമായി ഉയർത്തി. ഇപ്പോൾ ഭൂമിയെ വലംവയ്ക്കുന്ന ചന്ദ്രയാൻ 2 അഞ്ചു ഘട്ടങ്ങളിലായി ഭ്രമണപഥം ഉയർത്തി 1.5 ലക്ഷം കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു നീങ്ങാൻ തുടങ്ങുക.
മൂന്നാമത്തെ ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയർത്താനുള്ള യത്നം ഇന്നലെ വൈകിട്ട് 3.12 നു തുടങ്ങി, പതിനാറു മിനിറ്റിൽ പൂർത്തിയായി. ഇതോടെ പേടകം ഭൂമിയിൽ നിന്ന് 54,829 കിലോമീറ്റർ ഉയരത്തിലെത്തി. പേടകത്തിലെ ലാം ഇന്ധനം ജ്വലിപ്പിച്ചാണ് ഭ്രമണപഥമുയർത്തിയത്. അടുത്ത ദൗത്യം ആഗസ്റ്റ് രണ്ടിനാണ്.