തിരുവനന്തപുരം : കർണാടക പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിലെ മീഡിയം പേസർമാരുടെ താരലേലത്തിൽ മലയാളി ക്രിക്കറ്റ് താരം എൻ. നിയാസിന് മികച്ച നേട്ടം. 1.8 ലക്ഷം രൂപ പ്രതിഫലത്തിന് ബെല്ലാരി ടസ്കേഴ്സ് ടീമാണ് നിയാസിനെ സ്വന്തമാക്കിയത്. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള താരമായ നിയാസ് തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്.