udf

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ആഗസ്റ്റ് 19 മുതൽ 22 വരെ കുറ്റവിചാരണ യാത്രകൾ സംഘടിപ്പിക്കാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.

യു.ഡി.എഫ് ജില്ലാ ചെയർമാൻമാരും കൺവീനർമാരും യാത്രകൾക്ക് നേതൃത്വം നൽകുമെന്ന് യു.ഡി.എഫ് ചെയർമാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൺവീനർ ബെന്നി ബെഹനാൻ എം.പിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുന്നൊരുക്കങ്ങൾക്കായി ആഗസ്റ്റ് മൂന്നിന് ജില്ലകളിൽ യോഗം വിളിക്കും. . .

പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളെപ്പറ്റി സി.ബി.ഐ അന്വേഷിക്കണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. അഴിമതിയും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് തകർന്നു. സംസ്ഥാന ബഡ്ജറ്റിനെക്കുറിച്ചുള്ള ധവളപത്രം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഉപസമിതി ആഗസ്റ്റ് 15ഓടെ പുറത്തിറക്കും.പ്രളയദുരന്തത്തിന് ഒരു വർഷം തികയുന്ന ആഗസ്റ്റ് 14ന് കെ.പി.സി.സി 10 കേന്ദ്രങ്ങളിൽ ദുരിതബാധിതരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കും.പിണറായി ഭരിക്കുന്ന നാട്ടിൽ വാ തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. പോസ്റ്ററൊട്ടിക്കുന്നതിനെതിരെ പോലും കേസുകളെടുത്താൽ എവിടെ ചെന്നെത്തുമെന്ന് ചെന്നിത്തല ചോദിച്ചു.

പിണറായി സർക്കാരിന്

എതിരായ കുറ്റപത്രം

 കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില കൂട്ടിയതോടെ വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന

ജനങ്ങൾക്ക് മേൽ ആഗസ്റ്റ് ഒന്ന് മുതൽ സെസ്സും അടിച്ചേല്പിക്കുന്നു.

 പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ചാക്കുകളിൽ കെട്ടിക്കിടക്കുന്ന. ആയിരക്കണക്കിന് അപ്പീലുകളിൽ ഒരു

വർഷമായിട്ടും തീരുമാനമെടുക്കുന്നില്ല..

 നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ എസ്.പിയെ ചോദ്യം ചെയ്യാൻ നടപടിയില്ല. പൊലീസന്വേഷണം മരവിപ്പിച്ചു.

 ഭരണത്തിന്റെ ശീതളച്ഛായയിൽ മതിമറന്നുല്ലസിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്വന്തം അനുയായികൾക്ക് മർദ്ദനമേറ്റിട്ടും മിണ്ടുന്നില്ല.

 സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.

 എല്ലാ പരീക്ഷകളിലും ദയനീയമായി തോറ്റ കുത്തുകേസിലെ പ്രതി പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാമതെത്തിയ സംഭവത്തിൽ ഒരന്വേഷണവും വേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു..

 കേരള സർവ്വകലാശാലാ ഉത്തരക്കടലാസുകൾ ലേലം ചെയ്യുന്നത് പ്രതികളെ സംരക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും.

 പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് സി.പി.എം പ്രവർത്തകർ..

 ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ 56 ലക്ഷം രൂപ ചെലവഴിക്കുന്നത്

ഖജനാവിൽ നിന്ന്