general

ബാലരാമപുരം: സലിൽ സ്മരണയിൽ പൂങ്കോട് ഗവ.എസ്.വി.എൽ.പി.എസിൽ ലൈബ്രറി ഒരുക്കി.കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഗോകുലേശനും ഭാര്യ ഗീതാകുമാരിയും ചേർന്നാണ് ലൈബ്രറി സജ്ജമാക്കിയത്.അമേരിക്കയിൽ എഞ്ചിനീയറായിരുന്ന മകൻ സലിൽ നായർ രണ്ട് വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.മകന്റെ സ്മരണാർത്ഥമാണ് സ്കൂളിൽ ലൈബ്രറി ഒരുക്കിയത്.അലമാരയും ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങളും സ്കൂളിന് നൽകി.ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ നിർവഹിച്ചു.വാർഡ് മെമ്പർ എസ്.അംബികാദേവി,​സന്നിധാനം മാസിക എഡിറ്റർ കരിപ്പൂര് ജി.വി.നായർ,​പി.ടി.എ പ്രസിഡന്റ് എസ്.സുമി,​ പ്രഥമാദ്ധ്യാപിക കുമാരി ഷീല,​അദ്ധ്യാപകരായ പി.മിനിമോൾ,​ കെ.എസ് ചന്ദ്രിക,​ എസ്.ബി.ഷൈല,​കെ.എസ്.പ്രതിഭ,​ വൈസ് പ്രസിഡന്റ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.