കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം മടവൂർ ഞാറയിൽ കോണം അമ്പിളിമുക്കിൽ തൗഫീഖ് മൻസിലിൽ ആസിയ ബീവിയുടെ വീട്ടിലെത്തി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ കേക്ക് മുറിച്ച് ആസിയക്ക് നൽകി നിർവഹിച്ചു. പഠനം തുടരാനാവാതെ തളർന്ന് കിടക്കുന്ന ഭിന്നശേഷിക്കാരിയായ ആസിയയ്ക്ക് സംസാരശേഷിയും ഇല്ല. ചടങ്ങിൽ ആസിയയുടെ സഹപാഠികളും അദ്ധ്യാപകരും പങ്കെടുത്തു. പൊതുവിദ്യാലയങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളവും എസ്.സി.ഇ.ആർ.ടിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ചങ്ങാതിക്കൂട്ടം. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന, സ്റ്റാഫ് സെക്രട്ടറി ജി. ജയകൃഷ്ണൻ, അദ്ധ്യാപകരായ എം. തമീമുദീൻ, യോഗേഷ്, ലതാകുമാരി, ബിന്ദു. ഐ. ടി, ദീപാ നായർ, എസ് ഷീല , മഞ്ജുഷ എന്നിവർ പങ്കെടുത്തു.