doctors

തിരുവനന്തപുരം:ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്റിൽ പാസാക്കിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാർ ഇന്ന് 24 മണിക്കൂർ പണിമുടക്കും. രാവിലെ ആറ് മണി മുതൽ നാളെ രാവിലെ 6 വരെയാണ് സമരം.

ഇന്ത്യയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ മേഘലയിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും.ഒ.പി. പ്രവർത്തിക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു.അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബില്ലിനെതിരെ ഡൽഹിയിൽ സമരം നടത്തിയ ആയിരത്തിലധികം ഡോക്ടർമാർ അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു.