m-vincent

ബാലരാമപുരം: ഓണം സീസൺ അടുത്തിരിക്കുന്ന വേളയിൽ കൈത്തറി തൊഴിലാളികളെ പട്ടിണിക്കിടരുതെന്നും അവരെ പട്ടിണി സമരത്തിലേക്ക് തളളിവിടരുതെന്നും അഡ്വ. എം. വിൻസെന്റ് എം.എൽ.എ സർക്കാരിനോടാവശ്യപ്പെട്ടു. പളളിച്ചൽ ഫാർമേഴ്സ് ബാങ്ക് ഹാളിൽ ചേർന്ന ഹാൻഡ്ലൂം കോഒാപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്കൂൾ യൂണിഫോം നെയ്ത്ത് തൊഴിലാളികൾക്കുള്ള 5 മാസത്തെ കൂലി കുടിശിക, 2008 മുതലുളള റിവേറ്റ് കുടിശിക, തറി മെയിന്റനൻസ് നടത്തുന്നതിനുളള ആനുകൂല്യം, നിറുത്തിവച്ച മാർക്കറ്റിംഗ് ഇൻസന്റീവ് മുതലായ ആനുകൂല്യങ്ങൾ എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 7 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ബാലരാമപുരം എം.എ. കരീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പെരിങ്ങമ്മല വിജയൻ, സംസ്ഥാന ഭാരവാഹികളായ വണ്ടന്നൂർ സദാശിവൻ, വട്ടവിള വിജയകുമാർ, കുഴിവിള ശശി, പട്ട്യക്കാല രഘു, മംഗലത്തുകോണം തുളസീധരൻ, കൂവളശേരി പ്രഭാകരൻ, പിറവിളാകം അനിൽകുമാർ, വടക്കേവിള രവി, തിരുപുറം ബിജു, സദാശിവൻ നായർ, മണ്ണടികോണം ബിനു തുടങ്ങിയവർ സംസാരിച്ചു.