allotment

തിരുവനന്തപുരം: എം.ബി.ബി,എസ്, ബി.ഡി.എസ് എന്നിവയുടെ രണ്ടാം അലോട്ട്മെന്റും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നിവയുടെ മൂന്നാം അലോട്ട്മെന്റും ഇന്ന് പ്രസിദ്ധീകരിക്കും. www.cee.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്റ് പട്ടിക പരിശോധിക്കാം. 29ന് തിങ്കളാഴ്ച വൈകിട്ട് 5വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. ആഗസ്റ്റ് 5വരെയുള്ള തീയതികളിൽ ഓൺലൈനായോ പോസ്റ്റോഫീസ് വഴിയോ ഫീസടയ്ക്കാം. 5നകം കോളേജുകളിൽ പ്രവേശനം നേടണം. അന്ന് വൈകിട്ട്, പ്രവേശനം നേടിയവരുടെ വിവരങ്ങൾ കോളേജ് അധികൃതർ എൻട്രൻസ് കമ്മിഷണറെ അറിയിക്കണം. പുതുതായി ഉൾപ്പെടുത്തിയ പാലക്കാട് കരുണ, എറണാകുളം ശ്രീനാരായണ, വട്ടപ്പാറ എസ്.യു.ടി, പത്തനംതിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളേജുകളിലേക്ക് ആദ്യഅലോട്ട്മെന്റാണ്. ആഗസ്റ്റ് 5ന് ശേഷം ഒഴിവുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിൽ ആഗസ്റ്റ് 8, 9 തീയതികളിൽ മോപ്പ്അപ് കൗൺസലിംഗ് നടത്തും. കൂടുതൽ വിവരങ്ങൾ: www.cee.kerala.gov.in, www.cee-kerala.orgൽ. ഹെൽപ്പ് ലൈൻ നമ്പരുകൾ- 0471 2332123, 2339101, 2339102, 2339103, 2339104