seminar

ചിറയിൻകീഴ്: കാൻസർ രോഗനിർണയവും പ്രതിരോധ പ്രവർത്തനവും പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, ഗീതാ സുരേഷ്, എസ്. സിന്ധു, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. തൃദീപ് കുമാർ, ജനകീയാസൂത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് ചന്ദ്രൻ, ബി.ഡി.ഒ ഇൻ ചാർജ് എസ്.ആർ. രാജീവ് , സുരക്ഷ കോ-ഓർഡിനേറ്റർ ആർ.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും കിഴുവിലം പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടറും കോഓർഡിനേറ്ററുമായ ജി. പ്രമോദ് നന്ദിയും പറഞ്ഞു. ചിറയിൻകീഴ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്ന, വക്കം ആർ.എച്ച്.സി എ.എം.ഒ.ഡോ. സിജു, ഡോ. ദീപക്, ഡോ. ധന്യ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.