cwg2022
cwg2022

2022 ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയുടെ അഭിമാന കായിക ഇനമായ ഷൂട്ടിംഗ് ഒഴിവാക്കിയതിന്റെ പേരിൽ ഗെയിംസ് തന്നെ ബഹിഷ്കരിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഈ നീക്കത്തിന് അനുകൂലമായും പ്രതികൂലമായും വാദങ്ങൾ ഇന്ത്യൻ കായിക രംഗത്ത് ഉയരുന്നുണ്ട്. ഈ വിഷയത്തിൽ പ്രധാന

ഇന്ത്യൻ കായിക താരങ്ങളുടെ പ്രതികരണത്തിലേക്ക്

''എല്ലാ കായിക ഇനങ്ങളെയും പരിഗണിച്ചേ ഐ.ഒ.എ ഒരു തീരുമാനമെടുക്കൂ. ഷൂട്ടിംഗിന് വേണ്ടി മറ്റ് താരങ്ങളുടെ അവസരംകളയുന്നത് കഷ്ടമാണ്. പക്ഷേ ബഹിഷ്കരിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങൾക്കും ഒപ്പം നിൽക്കേണ്ടിവരും.

അചാന്ത ശരത്കമൽ

ടേബിൾ ടെന്നിസ് താരം

കോമൺവെൽത്ത് ഗെയിംസ് പ്രധാനപ്പെട്ടതാണെങ്കിലും പങ്കെടുക്കേണ്ട എന്നാണ് ഐ.ഒ.എ പറയുന്നതെങ്കിൽ അനുസരിക്കും. ഷൂട്ടിംഗ് ഉൾപ്പെടുത്താൻ ബഹിഷ്കരണമാണ് മാർഗമെങ്കിൽ അങ്ങനെ. അതൊന്നുമില്ലാതെ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അമിത് പംഗൽ

ബോക്സിംഗ്

2010 മുതൽ ആർച്ചറി കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പുറത്താണ്. ഒരക്ഷരം ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല. ഷൂട്ടിംഗിൽ മാത്രമേ നമ്മൾ മെഡൽ നേടാറുള്ളോ. ഷൂട്ടിംഗിന് വേണ്ടി ഗെയിംസിൽ നിന്ന് പിന്മാറരുത്.

രജത് ചൗഹാൻ

ആർച്ചറി

ബഹിഷ്കരണം ഒരു നല്ല മാർഗമല്ല. അത് മറ്റ് കായിക താരങ്ങളെക്കൂടി ശിക്ഷിക്കുന്നതിന് തുല്യമാണ്. സംഘാടക സമിതിയിൽ സമ്മർദ്ദം ചെലുത്തി ഷൂട്ടിംഗിനെ എങ്ങനെയും ഉൾപ്പടുത്തിക്കാനാണ് ശ്രമിക്കേണ്ടത്.

അഭിനവ് ബിന്ദ്ര

ഷൂട്ടിംഗ്

നമ്മൾ പണ്ട് ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നുവെന്ന് ഓരോ നാലുവർഷം കൂടുമ്പോഴും ഓർമ്മിപ്പിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ എന്തിന് പങ്കെടുക്കണം. ഐ.ഒ.എയുടെ നിലപാടിനൊപ്പമാണ് ഞാൻ.

ഹരേന്ദ്ര സിംഗ്

ഹോക്കി കോച്ച്

ഞങ്ങൾ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യം പോകുന്നില്ലെന്ന് തീരുമാനിച്ചാൽ ഞങ്ങളും പോകുന്നില്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനില്ല. അതിർത്തിയിൽ പട്ടാളക്കാർ ആജ്ഞകൾ അനുസരിക്കും പോലെയാണ് കായിക താരങ്ങളും.

ദ്യുതി ചന്ദ്

അത്‌ലറ്റിക്സ്