msk-prasad
msk prasad

ന്യൂഡൽഹി : വിരാട് കൊഹ്‌ലിയെയും രവിശാസ്ത്രിയെയും പിന്തുണയ്ക്കുന്ന മുടന്തൻ താറാവുകളാണ് സെലക്ടർമാരെന്ന സുനിൽ ഗാവസ്കറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ എം.എസ്.കെ. പ്രസാദ്. ഇപ്പോഴത്തെ സെലക്ഷൻ കമ്മിറ്റിക്ക് വേണ്ടത് മത്സര പരിചയമില്ല എന്ന വിമർശനങ്ങൾക്കും പ്രസാദ് മറുപടി നൽകി.

ചീഫ് സെലക്ടർ സ്പീക്കിംഗ്

കൂടുതൽ മത്സരം കളിച്ചാൽ കൂടുതൽ അറിവുണ്ടാകും. എന്നൊന്നും വിശ്വസിക്കുന്നില്ല. ഈ സെലക്ഷൻ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും വിവിധ ഫോർമാറ്റുകളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളവരാണ്. ഞങ്ങളെല്ലാം ചേർന്ന് 477 ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സെലക്ടർമാരായതിന് ശേഷം 200 ലധികം മത്സരങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്.

വലിയ കളിക്കാരല്ല എന്ന പരിഹാസം ഞങ്ങളെ തളർത്തുകയല്ല, ഊർജം പകരുകയാണ് ചെയ്യുന്നത്. അതൊരു വെല്ലുവിളിയായി കണ്ട് ധീരതയോടെ മുന്നോട്ടു നീങ്ങുകയാണ്.

ഇംഗ്ളണ്ട് ചീഫ് സെലക്ടർ എഡ് സ്മിത്ത് ഒറ്റ ടെസ്റ്റേ കളിച്ചിട്ടുള്ളൂ. ആസ്ട്രേലിയൻ ചീഫ് സെലക്ടർ ട്രെവർ ഹോൺസ് ഏഴ് ടെസ്റ്റുകളും 128 ടെസ്റ്റ് കളിച്ചിട്ടുള്ള മാർക്ക് വോ ട്രെവർ ഹോൺസിന് കീഴിലാണ് സെലക്ടറായിരുന്നത്. ഗ്രെഗ് ചാപ്പലും ഹൗൺസിന് കീഴിലാണ് സെലക്ടറായിരിക്കുന്നത്.

വിരാട് കൊഹ്‌ലിയെയും രവി ശാസ്ത്രിയെയും പേടിച്ചല്ല ഞങ്ങൾ തീരുമാനങ്ങളെടുക്കുന്നത്. ടീം ക്യാപ്ടനും കോച്ചുമായി സെലക്ടർമാർ നല്ല ബന്ധം പുലർത്തുന്നതിൽ എന്ത് തെറ്റാണുള്ളത്.