നേമം: തുണിക്കടയിൽ കയറി യുവാവിനെയും മാതാവിനെയും ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത രണ്ടുപേരെ നേമം പൊലീസ് അറസ്റ്റുചെയ്തു. കോലിയക്കോട് അശ്വതി ഭവനിൽ അരുൺ (24), പൂഴിക്കുന്ന് മേക്കേത്തട്ട് പുത്തൻവീട്ടിൽ നൂല് സജു എന്ന സജു (28) എന്നിവരാണ് പിടിയിലായത്. ഇവർ തിങ്കളാഴ്ച വൈകിട്ട് തൃക്കണ്ണാപുരത്തെ തുണിക്കടയിൽക്കയറി തൃക്കണ്ണാപുരം പാലത്തിന് സമീപം ജിതിൻ ഭവനിൽ ജിതിൻ ബാബുവിനെയും (24) മാതാവിനെയും ആക്രമിക്കുകയായിരുന്നു. 1200 രൂപയും പിടിച്ചുപറിച്ചു. കേസിലെ മറ്റൊരു പ്രതിയായ രതീഷിനെ (26) പിടികൂടാനുണ്ട്. നേമം എസ്.ഐ സനോജിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.