നെയ്യാറ്റിൻകര: പിതൃമോക്ഷം തേടി പതിനായിരങ്ങൾ അരുവിപ്പുറത്ത് ബലിതർപ്പണം നടത്തി. സ്വാമി സാന്ദ്രാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന് ശിവഗിരി മഠത്തിൽ നിന്നുള്ള 25 തന്ത്രിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബലിതർപ്പണത്തിനെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കെ.എസ്.ആർ.ടി.സി പ്രത്യേകം സർവീസുകൾ നടത്തി. പ്ലാസ്റ്റിക് നിർമ്മിത വസ്‌തുക്കൾ പൂർണമായും ഒഴിവാക്കിയിരുന്നു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ഐ.ബി. സതീഷ്, അരുവിപ്പുറം പ്രചാരസഭ കോ ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, ഡെപ്യൂട്ടി കളക്ടർ സാം ക്ലീറ്റസ്, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ.സുനിത, നെയ്യാറ്റിൻകര തഹസിൽദാർ കെ.മോഹനകുമാർ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ.എസ് തുടങ്ങിയവർ അരുവിപ്പുറത്തെത്തി.
ഫോട്ടോ: അരുവിപ്പുറം മഠത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് നടന്ന പിതൃതർപ്പണത്തിൽ നിന്ന്