ആലപ്പുഴ: ദുരിതബാധിതർക്ക് കൈത്താങ്ങ് എന്ന പേരിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ പ്രസ്‌ക്ലബിന്റെ നേതൃത്വത്തിൽ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിപി.തിലോത്തമൻ ഏറ്റുവാങ്ങി. പ്രസ് ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ സബ് കളക്ടർ വി.എം.കൃഷ്തേജ മുഖ്യാതിഥിയായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ് .ഉമേഷ്, സെക്രട്ടറി ജി.ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ടി.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.