photo

ചേർത്തല:വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിക്കാൻ സ്ത്രികൾക്ക് കഴിഞ്ഞാൽ മാത്രമേ സാമ്പത്തിക സ്വയംപര്യാപ്തത നേടനാകൂവെന്ന് വനിതാകമ്മീഷൻ മുൻ അംഗം ഡോ.ജെ.പ്രമീളാദേവി പറഞ്ഞു ഹിന്ദു ഇക്കണോമിക് ഫോറം ചേർത്തല ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വീട്ടമ്മമാർക്കായി സംഘടിപ്പിച്ച ഏകദിന സംരഭകത്വ സെമിനാർ ധനലക്ഷ്മി 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.പ്രസിഡന്റ് രാജഗോപാൽ പൈ അദ്ധ്യക്ഷനായി. താലൂക്കിലെ മികച്ച സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ട ശാന്താ ഭട്ടിനെ ചടങ്ങിൽ ആദരിച്ചു. എച്ച്.ഇ.എഫ് നാഷണൽ പ്രസിഡന്റ് രാധാകൃഷ്ണൻ മേലേത്ത്,നാഷണൽ പ്രോഗ്രാം കോ-ഓർഡിനേ​റ്റർ ബി.സുനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് ആലപ്പാട്, ചേർത്തല ചാപ്ടർ സെക്രട്ടറി പ്രദീപ് എന്നിവർ സംസാരിച്ചു. ജിസി ജോർജ്ജ്, വിനയകുമാർ, ഡോ. ബിന്ദു സത്യജിത്ത് എന്നിവർ ക്ലാസ് നയിച്ചു. സിൻഡിക്കേ​റ്റ് ബാങ്ക് മാനേജർ പി. മനു , എ.രാധാകൃഷ്ണൻ എന്നിവർ വിഷയം അവതരിപ്പിച്ചു.