ambala

അമ്പലപ്പുഴ: ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമ്പലപ്പുഴ ജയകുമാർ അദ്ധ്യക്ഷനായി. പുതുമന ദാമോദരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. തൃച്ചാറ്റുകുളം കൃഷ്ണൻകുട്ടി മാരാർ, കുട്ടമംഗലം ഗോപാലകൃഷ്ണ പണിക്കർ ,കീരിക്കാട് പുരുഷോത്തമപണിക്കർ എന്നിവരെ ആദരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കൊടകര രമേശ്, ജില്ലാ സെക്രട്ടറി മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതിയംഗങ്ങളായ കുറുപ്പത്ത് മനോജ്, ആലത്തൂർ അഭിലാഷ്, .ഗോകുൽ മാരാർ, തിരുവിഴ കൊച്ചു കുട്ടപ്പ മാരാർ തുടങ്ങിയവർ സംസാരിച്ചു.അമ്പലപ്പുഴ വിജയകുമാറും അമ്പലപ്പുഴ ശ്രീകമാറും ചേർന്നവതരിപ്പിച്ച സോപാന സംഗീതം, കലാമണ്ഡലം ശ്രീകാന്ത് വർമ്മയും ആർ. എൽ. വി സുദേവ് വർമ്മയും അവതരിപ്പിച്ച കേളി, പഞ്ചവാദ്യം തുടങ്ങിയവയും നടന്നു.