ഹരിപ്പാട്: ഗണിതാവേശം, ഗുണാത്മക മുന്നേറ്റം എന്ന പ്രമേയത്തിൽ ഈ അദ്ധ്യയന വർഷാവസാനം വരെ നീണ്ടുനിൽക്കുന്ന സ്കൂൾതല ഗണിത മെഗാക്വിസ് പദ്ധതിയ്ക്ക് മണ്ണാറശാല യു.പി.സ്‌കൂളിൽ തുടക്കമായി. ഗണിതതല്പരരായ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. രണ്ടാഴ്ചയിൽ ഒന്നുവീതം ക്വിസ് പ്രോഗ്രാമുകൾ നടത്തി ഗണിത പ്രശ്നങ്ങളുടെ പരിഹാരമാർഗങ്ങൾ കുട്ടികൾ സ്വായത്തമാക്കാനുതകുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. ഓരോക്ലാസിലെയും നിലവാരമനുസിച്ചുള്ള ചോദ്യങ്ങളാവും ഉണ്ടാകുക. എലിമിനേഷൻ റൗണ്ടുകളിലൂടെ കടന്ന് 2020 മാർച്ചിൽ വിജയികളെ പ്രഖ്യാപിക്കും. സ്‌കൂളിൽ നടന്ന സംഗമം സ്‌കൂൾ പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വേണു അദ്ധ്യക്ഷനായി. ഹരിപ്പാട് ഉപജില്ല ഗണിതക്ലബ് സെക്രട്ടറി കെ.ആർ.രാകേഷ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് പ്രേം.ജി.കൃഷ്ണ, അദ്ധ്യാപകൻ എൻ.ജയദേവൻ, സ്റ്റാഫ് സെക്രട്ടറി എസ്.ആര്യൻ നമ്പൂതിരി, എസ്.ആർ.ജി കൺവീനർ ടി.എൻ പ്രസീദ എന്നിവർ സംസാരിച്ചു. മുതിർന്ന ഗണിത അദ്ധ്യാപിക ആർ.ലേഖ ആദ്യ ചോദ്യം ചോദിച്ച് മെഗാക്വിസിന് തുടക്കം കുറിച്ചു. പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. ഗണിതക്ലബ് കൺവീനർ കെ.എസ്.ബിന്ദു സ്വാഗതവും ജോ.കൺവീനർ ആശ സത്യൻ നന്ദിയും പറഞ്ഞു.