rte

ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ നിറപുത്തിരി ചടങ്ങുകൾക്ക് വേണ്ടിയുള്ള നെൽകതിർ ഭക്തിനിർഭരമായി ക്ഷേത്രത്തിൽ എത്തിച്ചു. പള്ളിപ്പാട് കപ്പകശ്ശേരിൽ മാത്യു എലക്സ് കൃഷി ചെയ്ത പാടത്തുനിന്നുമാണ് ഇത്തവണ നെൽക്കതിർ എത്തിച്ചത്. മാത്യു അലക്സിന് ഉപദേശക സമിതി അംഗം ഗോപിനാഥൻ പിള്ള ദക്ഷിണ നൽകി. ഹരിപ്പാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു.വി.നായർ നെൽക്കതിർ കർഷകനിൽ നിന്നും ഏറ്റുവാങ്ങി. കാർത്തികപ്പള്ളി തഹസിൽദാർ കെ.ബി ശശി ചടങ്ങിൽ അദ്ധ്യക്ഷനായി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, വിവിധ കമ്മറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. കർഷകരായ മാത്യു അലക്സ്, പള്ളിപ്പാട് ഉദയഭാനു, വാസുദേവൻ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാഹന ഘോഷയാത്രയായി നഗരപ്രദക്ഷിണം ചെയ്ത് ക്ഷേത്രത്തിൽ എത്തിച്ച നെൽക്കതിർ ആനകൊട്ടിലിൽ സി.ഐ കാർത്തികപ്പള്ളി തഹസിൽദാർക്ക് കൈമാറി. തുടർന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിൽ എത്തി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയറാം പരമേശ്വരന് കൈമാറി. ഉപദേശക സമിതി പ്രസിഡന്റ് ജി.എസ് ബൈജു, സെക്രട്ടറി കെ.സി ഹനുചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ, കൗൺസിലർ ആർ.രതീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഗസ്റ്റ് ഏഴി​നാണ് ചരിത്ര പ്രധാന്യമുള്ള നിറപുത്തിരിയും ഭണ്ഡാരം നിറയ്ക്കൽ ചടങ്ങും.