മാവേലിക്കര: കണ്ടിയൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രനടയിലും ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിലും നിർമ്മിച്ചു നൽകിയ ചുറ്റുവിളക്കുകളുടെ സമർപ്പണം സബ് ഗ്രൂപ്പ് ആഫീസർ ഗോപിനാഥപിള്ള നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് അഡ്വ.പി.വി.സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് കെ.അരുൺകുമാർ, സതീഷ് പൗർണ്ണമി, മായാ അരുൺ, ബിന്ദുലേഖ സുനിൽ, ശിവശങ്കർ, ആദർശ് ഹരി തുടങ്ങിയവർ പങ്കെടുത്തു.