ചേർത്തല : ഗണേശ മന്ത്റങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മഹാഗണപതി ഹോമത്തോടെ കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിലെ പഞ്ചദിന ഗണേശ മഹാസത്രത്തിന്റെ പാരായണ ചടങ്ങുകൾക്ക് തുടക്കമായി.ശബരിമല ക്ഷേത്രം തന്ത്റി കണ്ഠരര് രാജീവര് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ ഗണപതി ഹോമത്തിന് മുഖ്യകാർമ്മികനായി. കുട്ടിയാനയെ നിർത്തി ഗണപതി സങ്കൽപ്പത്തിൽ നടന്ന പ്രത്യക്ഷ ഗണപതി പൂജയും ദർശനപുണ്യം പകർന്നു.ആദ്യ സത്ര ദിന ചടങ്ങുകൾക്ക് ടി.ഡി.പ്രകാശൻ തച്ചാ പറമ്പിൽ ദീപ പ്രകാശനം നടത്തി.സത്രാചാര്യൻ പള്ളിക്കൽ സുനിൽ,സംഘാടക സമിതി ചെയർമാൻ പി.എസ്.രാജീവ്, ഉപദേശക സമിതി ചെയർമാൻ എൻ.രാമദാസ്,ചീഫ് കോർഡിനേറ്റർ പി.ഡി.ഗഗാറിൻ, ജനറൽ കൺവീൻ കെ. ഡി. ജയരാജ്,കെ.ഷാജി,ഇ.ജി.ഹരികൃഷ്ണൻ,പി.ടി.രമേശ്,ബിനു,രാജേന്ദ്രൻ,പി.കെ.ചന്ദ്രദാസ് ശാന്തി, നെബിൻ ശാന്തി എന്നിവർ പങ്കെടുത്തു.വൈകിട്ട് നടന്ന സത്രസന്ദേശ സദസ് ചലച്ചിത്ര താരം മകേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് ഫിഷർമെൻ കടാശ്വാസ കമ്മിഷൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ മഹാഗണപതി ഹോമത്തിന് മൂകാംബിക ക്ഷേത്രം തന്ത്റി ഡോ.രാമചന്ദ്ര അഡിഗ മുഖ്യകാർമ്മികനാകും. ടി.എൻ.മനോഹരൻ തോണ്ടുതറ ദീപ പ്രകാശനം നിർവഹിക്കും.രാവിലെ 10.30ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പ്രഭാഷണം നടത്തും.വൈകിട്ട് 7ന് നടക്കുന്ന സത്രസന്ദേശ സദസ് വി.എസ്.രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ആയുസിനും ആരോഗ്യത്തിനും വേണ്ടിയുള്ള ആയൂർ സൂക്താർച്ചനയാണ് സത്ര വേദിയിലെ ഇന്നത്തെ മുഖ്യ വഴിപാട്.