ചേർത്തല : വടക്കേ അങ്ങാടിക്കവല വികസനത്തിന്റെ ഭാഗമായി കവലയിലുള്ള മരം അടുത്തയാഴ്ച മുറിച്ചു മാറ്റും.ഇതോടെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ മാറ്റാനുള്ള തടസങ്ങൾ നീങ്ങും.കവലയിലെ ട്രാൻസ്‌ഫോർമറും അനുബന്ധ പോസ്റ്റുകളും മാറ്റുന്നതിനായി പൊതുമരാമത്തു വകുപ്പ് 17 ലക്ഷം രൂപയാണ് കെ.എസ്.ഇ.ബിക്ക് കൈമാറിയത്.
കവലവികസനത്തിനായി 27 സ്ഥല ഉടമകളിൽ നിന്നും 43 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്.ഏറ്റെടുക്കുന്ന സ്ഥലത്തുണ്ടായിരുന്ന 65 കടമുറികളിൽ 90 ശതമാനവും ഒഴിഞ്ഞു.സ്ഥലമുടമകളിൽ 23 പേർ പ്രമാണം കൈമാറി. ആധാരം രജിസ്റ്റർ ചെയ്യുന്ന മുറക്ക് കടകൾ പൊളിക്കും.മന്ത്രി പി.തിലോത്തമൻ മുൻകൈയെടുത്ത്, സ്ഥലം ഏറ്റെടുക്കുന്നതിന് 5.81 കോടി ഉൾപ്പെടെ 8.5 കോടിയാണ് കവല വികസനത്തിനായി അനുവദിച്ചിട്ടുള്ളത്.