ambala

അമ്പലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് രൂപീകരണത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. ഇതോടൊപ്പം ജില്ലാതല പരേഡും നടന്നു.

ആലപ്പുഴ കാർമൽ, എസ്.ഡി.വി, ടി.ഡി, ലജ്നത്തുൽ, പറവൂർ ഗവ. ഹൈസ്കൂൾ എന്നിവയെക്കൂടാതെ ആതിഥേയ സ്കൂളിലെ എസ്.പി.സി കേഡറ്റുകളും പരേഡിൽ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എം.ടോമി സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും എസ്.പി നിർവഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ആർ.സുൾഫിക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി.മാത്യു, ഡിവൈ.എസ്.പി മാരായ പി.വി.ബേബി, എം.എ.നസീർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ആർ.ഷൈലജ, സൂപ്രണ്ട് ബിജു സുന്ദർ, ജയചന്ദ്രൻ, സജീവ് ,ജെസി, അഭിലാഷ് എന്നിവർ സംസാരിച്ചു.