അമ്പലപ്പുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുന്നപ്ര പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മറ്റി സെക്രട്ടറി എ.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പി.ജി. സൈറസ്, വി.കെ. ബൈജു, ആർ.രജിമോൻ, കെ.ജഗദീശൻ, പി.പി.ആന്റണി, കെ.രാജീവൻ, സുലഭ ഷാജി, സതി രമേശൻ, സി.റ്റി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.