theliveduppu

വള്ളികുന്നം : വൃദ്ധയെ പീഡിപ്പിച്ച കേസിൽ പിടിയിലായയാളെ തെളിവെടുപ്പിനായെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. 75കാരിയെ പീഡനത്തിനിരയാക്കിയ കറ്റാനംവെട്ടിക്കോട് രഞ്ജിത്ത് ഭവനത്തിൽ രമണനെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ തെളിവെടുപ്പിനെത്തിച്ചത്. പ്രദേശവാസികളായ സ്ത്രീകളും യുവാക്കളുമാണ് പ്രതിക്കു നേരെ ആക്രോശവുമായി പാഞ്ഞടുത്തത്. അമ്പതോളം വരുന്ന നാട്ടുകാരെ ഏറെ പണിപ്പെട്ടാണ് പൊലീസ് അകറ്റിയത്. ഈ സമയമത്രയും ജീപ്പിനുള്ളിൽ തല താഴ്ത്തി ഇരിക്കുകയായിരുന്നു രമണൻ.