മാവേലിക്കര: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തെ നേരിടുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. മഹിളാ മോർച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന് ഉപകാരപ്രദമായ തരത്തിൽ തൊഴിലുറപ്പ് പദ്ധതി കൂടുതൽ മുന്നോട്ട് പോകുമ്പോൾ അഴിമതി കാണിക്കാൻ കഴിയാത്തതിന്റെ ഇച്ഛാഭംഗമാണ് അട്ടിമറി ശ്രമത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ. അനൂപ്, അനിൽ വള്ളികുന്നം, മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡന്റ് ശോഭാ രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് അംബികാദേവി, മണ്ഡലം സെക്രട്ടറി അഡ്വ.കെ.വി. അരുൺ, ജനറൽ സെക്രട്ടറി പൊന്നമ്മ സുരേന്ദ്രൻ, പുഷ്പലത, ജയശ്രീ അജയകുമാർ, ലത സുരേന്ദ്രൻ, ഉമയമ്മ വിജയകുമാർ, വിജയമ്മ, രാജി, ശ്രീജ എന്നിവർ സംസാരിച്ചു.