sndp

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ ഗുരുദേവ ജയന്തിയുമായി ബന്ധപ്പെട്ട് കൂടിയ, ശാഖ ഭാരവാഹികളുടെ യോഗം യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി.ടി. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി, ടി.അനിയപ്പൻ, അനിൽ ഇന്ദീവരം, യൂണിയൻ കൗൺസിലർമാരായ ബിജുദാസ്, ഡി.ഗിരീഷ് കുമാർ,പി.വിനോദ്, കെ.എം.മണിലാൽ,വി.എ.സിദ്ധാർത്ഥൻ, പി.പി.ദിനദേവൻ, ടി.സത്യൻ, വനിതാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് രേണുക മനോഹരൻ, സെക്രട്ടറി തുളസിഭായി വിശ്വനാഥൻ, ജയൻ ശാന്തി എന്നിവർ സംസാരിച്ചു. വി.എം.ശശി കോട്ടയം ക്ലസെടുത്തു. യൂണിയൻ സെക്രട്ടറി വി.എൻ. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി നന്ദിയും പറഞ്ഞു. ശാഖ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.