പൂച്ചാക്കൽ: സാമ്പത്തിക ഇടപാടിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘം പിടിയിൽ. അരൂക്കുറ്റി നദുവത്ത് നഗറിൽ കളരിക്കൽ ഫിറോസിനെ വടുതല ഭാഗത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്ന കേസിൽ കോട്ടം സ്വദേശി ജീമോൻ പി.ജോൺ, കൊല്ലം സ്വദേശികളായ ശ്യാം രാജ് (21), രാഹുൽ (24), അമൽ എസ്.നായർ (19), മിലാഷ് (42) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ജീമോൻ പി.ജോണും ഫിറോസും തമ്മിൽ നടന്ന പണമിടപാടുകളെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. ഫിറോസിന്റെ ഭാര്യയാണ് പരാതി നൽകിയത്. പൂച്ചാക്കൽ എസ്.ഐ അജയ് മോഹൻ, മനു, നിസാർ, അനൂപ്, ബൻസി പീറ്റർ, സുനിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.