photo

ചേർത്തല: കണ്ടമംഗലം ആറാട്ടുകളം ശക്തിവിനായക ക്ഷേത്രത്തിൽ നടക്കുന്ന ഗണേശ മഹാസത്രത്തിലെ മഹാഗണപതി ഹോമങ്ങൾ ഭക്തജനങ്ങൾക്ക് നവ്യാനുഭവമായി.

പൗരാണിക മാതൃകയിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ മൂകാംബിക ക്ഷേത്രം തന്ത്റി ഡോ.രാമചന്ദ്ര അഡിഗ ഇന്നലെ നടന്ന മഹാഗണപതിഹോമത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചു.രണ്ടാം ദിന സത്ര ചടങ്ങുകളുടെ ദീപ പ്രകാശനം മനോഹരൻ തോണ്ടുചിറ നിർവഹിച്ചു. ഡോ.രാമചന്ദ്ര അഡിഗ അനുഗ്രഹ പ്രഭാഷണവും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ സത്ര വേദിയിൽ പ്രഭാഷണവും നടത്തി. വൈകിട്ട് നടന്ന സത്രസന്ദേശ സഭ വി.എസ്. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം ഹരിശ്രീ യൂസഫ് മുഖ്യ പ്രഭാഷകനായി. ഇന്ന് സൂര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. ചേർത്തല താലൂക്ക് ആശുപത്രിയിലെ റിട്ട.ഡോ.സത്യൻ മൂന്നാം ദിന സത്ര ചടങ്ങുകളുടെ ദീപ പ്രകാശനം നടത്തും. വൈകിട്ട് 7ന് നടക്കുന്ന സത്രസന്ദേശ സദസിൽ എസ്.എൻ.ജി.എം ഇൻസ്​റ്റി​റ്റ്യൂഷൻ ഡയറക്ടർ പി.സനകൻ, അഖില ഭാരത ഭാഗവതസത്ര സമിതി സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ എന്നിവർ സംസാരിക്കും. നാളെ നടക്കുന്ന മഹാഗണപതി ഹോമത്തിന് ഭാഗവതഹംസം മള്ളിയൂർ തിരുമേനിയുടെ പുത്രൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കർമ്മികത്വം വഹിക്കും. ആർദ്ര ഹാബിറ്റാറ്റ് എം.ഡി പി.ഡി.ലക്കി ദീപ പ്രകാശനം നടത്തും.