tv-r

തുറവൂർ: പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ ലെറ്റർപാഡിലുള്ള സാക്ഷ്യപത്രം പോലും സെക്രട്ടറി നിരസിക്കുകയാണെന്ന് ആരോപിച്ച് കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങൾ ലെറ്റർപാഡിൽ കപ്പലണ്ടി പൊതിഞ്ഞ് ഓഫീസിൽ വിതരണം ചെയ്തു. ആറാംവാർഡിലെ ഒരു കുടുംബത്തിന് പഞ്ചായത്തിലെ ആവശ്യത്തിനായി ലെറ്റർപാഡിൽ വാർഡംഗം നൽകിയ സാക്ഷ്യപത്രം സെക്രട്ടറി നിഷേധിച്ചതാണ് പ്രതിഷേധത്തിനു കാരണം. ബി.ജെ.പി അംഗങ്ങളായ എസ്.ദിലീപ് കുമാർ, എച്ച്.ബിനീഷ് എന്നിവർ നേതൃത്വം നൽകി.