photo


ചേർത്തല:ശ്രീനാരായണ കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണി​റ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച പുസ്തകങ്ങൾ മായിത്തറയിൽ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ചിൽഡ്രൻസ് ഹോമിന് (ബാലികാ മന്ദിരം ) കൈമാറി.വോളണ്ടിയേഴ്‌സിൽ നിന്നും അദ്ധ്യാപകരിൽ നിന്നും മ​റ്റു വിദ്യാർത്ഥികളിൽ നിന്നും പുതിയതും വായിച്ചു കഴിഞ്ഞതുമായ പുസ്തകങ്ങളാണ് സമാഹരിച്ചത്.ബാലികാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഐ.സി.ഡി.എസ്. സൂപ്രണ്ട് ഇ.അബ്ദുൾ റഷീദ്,കൗൺസിലർ ശ്യാമിലി,ട്രീസ,എൻ.എസ്.എസ് പ്രോഗ്രാംഓഫീസർമാരായ ടി. ആർ.സരുൺകുമാർ, ഡോ.രാജേഷ് കുനിയിൽ, വോളണ്ടിയർമാരായ മുഹമ്മദ് റസാഖ്,ടെൽന എന്നിവർ സംസാരിച്ചു.