photo

ചേർത്തല: പി.പി.സ്വാതന്ത്റ്യത്തിന്റെ പേരിൽ കഞ്ഞിക്കുഴിയിൽ ആരംഭിച്ച കാർഷിക പഠന കേന്ദ്രം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു.കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് കർഷകർക്ക് സഹായകമാവും വിധം പഠനകേന്ദ്രം ഒരുക്കിയത്.

സ്വാതന്ത്റ്യത്തിന്റെ ഫോട്ടോ ​ടി.ജെ.ആഞ്ചലോസ് അനാഛാദനം ചെയ്തു.സി.പി.എം നേതാവായിരുന്ന സ്വാതന്ത്റ്യം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് കഞ്ഞിക്കുഴി ജൈവ പച്ചക്കറി കൃഷിയിൽ പേരെടുത്തത്. ജനകീയാസൂത്രണത്തിനും മുമ്പേ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ചാണ് ജൈവ പച്ചക്കറി കൃഷിക്ക് സ്വാതന്ത്റ്യം തുടക്കമിട്ടത്.അദ്ദേഹത്തിന് ആദരമായായാണ്കാർഷിക പഠന കേന്ദ്രം ആരംഭിച്ചത്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതാണ് പഠനകേന്ദ്രം.. കഞ്ഞിക്കുഴിയിലെ വെ​റ്ററിനറി സർജൻ ഡോ.ജയശ്രീ വരച്ച ചിത്രങ്ങളും കാർഷിക ഫോട്ടോകളും ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കർഷകമിത്ര അവാർഡ് ജേതാവ് ടി. എസ്.വിശ്വൻ,മുൻ പഞ്ചായത്തു പ്രസിഡന്റുമാരായ ബേബി സ്വാതന്ത്റ്യം,പി.അനിൽകുമാർ,ഗീതാ കാർത്തികേയൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ.നടേശൻ,എം.ഡി.സുധാകരൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം കെ.കൈലാസൻ സ്വാഗതവും,കാർഷിക ഉപദേശക സമിതി കൺവീനർ ജി.ഉദയപ്പൻ നന്ദിയും പറഞ്ഞു.