അമ്പലപ്പുഴ : ദേശീയ മെഡിക്കൽ കമ്മിഷണ ബില്ലിനെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളേജ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പഠിപ്പുമുടക്ക്. തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർത്ഥികൾ കേന്ദ്ര ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു . കെ.ജി.എം.സി.ടി.എ പ്രതിനിധി ഡോ . നാസർ ,ഡോ അനസൂയ, എച്ച്.എസ്.എ പ്രതിനിധി ഡോ . നവനീത് ,എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അരുൺ രാഘവ് ,കോളേജ് യൂണിയൻ ചെയർമാൻ ജോസ്‌കുര്യൻ എന്നിവർ സംസാരിച്ചു . തുടർന്ന് മുപ്പതോളം വിദ്യാർത്ഥികൾ കോളേജ് കവാടത്തിനു മുന്നിലെ സമരപ്പന്തലിൽ 24 മണിക്കൂർ നിരാഹാരസമരം ആരംഭിച്ചു.