മാവേലിക്കര: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മാവേലിക്കര ഏരിയ സമ്മളനം ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ.കെ.രമേശ് മുഖ്യപ്രഭാഷണം നടത്തി. രമേശ് രവീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. ഡി.തുളസിദാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ബി.എസ്.രാജേഷ് (പ്രസിഡന്റ്), ശിവൻകുട്ടി (വൈസ് പ്രസിഡന്റ്), ഷാബു (സെക്രട്ടറി), ഷാനവാസ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.