ambala

അമ്പലപ്പുഴ: ഇരവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ 32 -ാമത് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ നിർവഹിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രയോഗം പ്രസിഡന്റ് കെ.പി. രാജു അദ്ധ്യക്ഷത വഹിച്ചു. റിട്ട. പ്രൊഫ. നെടുമുടി ഹരികുമാർ വിദ്യാർത്ഥികളെ അനുമോദിച്ചു. കണിയാംപറമ്പിൽ കെ.കെ.പൊന്നപ്പൻ, ശശി ഭവനിൽ ടി.ആർ.ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. സപ്താഹയജ്ഞ കമ്മിറ്റി കൺവീനർ സി.ജിതേഷ് സ്വാഗതവും ക്ഷേത്ര യോഗം സെക്രട്ടറി വി.എസ്.സജിത് നന്ദിയും പറഞ്ഞു. നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ സഹായവും വിദ്യാർത്ഥികൾക്കുള്ള ധനസഹായവും ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. തുടർന്ന് യജ്ഞാചാര്യൻ വള്ളംകുളം അനിൽ നാരായണൻ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.