വളളികുന്നം: വള്ളികുന്നം മണക്കാട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ആയുർവ്വേദ ആശുപത്രിയിൽ ഡോക്ടറും മരുന്നുമില്ലെന്ന് പരാതി.
മൂന്ന് മാസമായി ഇവിടെ ഡോക്ടറില്ല. നിലവിലുണ്ടായിരുന്ന വനിതാ ഡോക്ടർ സ്ഥലം മാറിപ്പോയ ശേഷമാണ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ താളം തെറ്റിയത്. ആഴ്ചയിൽ ഒരു ദിവസം താമരക്കുളം ആയുർവ്വേദ അശുപത്രിയിലെ ഡോക്ടർ ഇവിടെ എത്തുന്നുണ്ട്. മുമ്പ് ദിനംപ്രതി നൂറുകണക്കിന് രോഗികൾ എത്തിയിരുന്ന ആശുപത്രിയാണിത്. മരുന്നുകൾക്കും ക്ഷാമമാണ്. ആയുഷ് വകുപ്പിൽ നിന്ന് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ഗ്രാമപഞ്ചായത്ത് ആവശ്യം ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.