ambala
യു .ഡി .എഫ്‌ അമ്പലപ്പുഴ വടക്ക്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ നടത്തിയ മാർച്ചും ധർണ്ണയും മുൻ എം.എൽ .എ എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയോടുള്ള സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റെയും അവഗണനയ്ക്കെതിരെ യു .ഡി .എഫ്‌ അമ്പലപ്പുഴ വടക്ക്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ആശുപത്രി കാവാടത്തിൽ പൊലീസ്‌ തടഞ്ഞു. മുൻ എം.എൽ .എ എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വാഹിദ്‌ മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.പി. സാബു, എസ്‌ .പ്രഭുകുമാർ,യു. എം.കബീർ,ബിന്ദു ബൈജു,അഡ്വ.പ്രദീപ്‌ കൂട്ടാല,ഷാജി ഉടുമ്പാക്കൽ,എ .ആർ. കണ്ണൻ,എൻ. ഷിനോയ്‌,റ്റി. എ .ഹാമിദ്‌,മുഹമ്മദ്കുഞ്ഞ്‌,തോബിയാസ്‌,അഫ്സൽ,ഹസൻ പൈങ്ങാമഠം,റോസ്‌ ദലീമ,എസ്‌. രാജേശ്വരി, ശോഭഗോപി, ബ്ലോക്ക് എം .പി. ദാനവൻ,വി .രാജു തുടങ്ങിയവർ സംസാരിച്ചു.