ചാരുംമൂട് : തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയുന്ന പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് താമരക്കുളം പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി അംഗങ്ങൾ ഉപരോധിച്ചു. അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകാത്തതിനാൽ തുടർ പ്രവർത്തനങ്ങൾ നടക്കുന്നില്ല. മനപ്പൂർവ്വം അനുമതി വൈകിപ്പിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സിപി.എം നേതൃത്വം നൽകുന്ന ഭരണസമിതിയെന്നും അംഗങ്ങൾ ആരോപിച്ചു. എല്ലാ വാർഡുകളിലും പദ്ധതി യോഗങ്ങൾ കൂടി നടപടികൾ ആരംഭിക്കാൻ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിനെ തുടന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം. സന്തോഷ്‌കുമാർ നേതൃത്വം നൽകി . അംഗങ്ങളായ ദീപ, ലൈല, രാജി, സുനിത തുടങ്ങിയവർ പങ്കെടുത്തു.