ചാരുംമൂട്: നൂറനാട് പടനിലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ സൗഹൃദ കൂട്ടായ്മയുടെ സാന്ത്വനം പദ്ധതിയിലൂടെ നൂറനാട് പഞ്ചായത്തിലെ പാലിയേറ്റീവ് കെയറിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 25 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. സംഘടനയുടെ അംഗങ്ങളായ ഗോപി പൗർണമി, ഗോപിനാഥൻ നായർ, രാജേഷ് കുമാർ, റെജു വി.നായർ, പാർത്ഥസാരഥി, വിബിൻ, സന്തോഷ് കുമാർ, ജയകുമാർ, രങ്കൻ എന്നിവർ നേതൃത്വം നൽകി.