students

ചാരുംമൂട്: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി കറ്റാനം പോപ്പ് പയസ് സ്കൂളിലെ കേഡറ്റുകളുടെ നേതൃത്വത്തിൽ കറ്റാനത്തും ചാരുംമൂട്ടിലും വാഹനയാത്രക്കാർക്ക് ബോധവത്കരണം നടത്തി. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ അൻസാരി, കുറത്തികാട് എസ്.എച്ച്.ഒ വിപിൻ, എ.എസ്.ഐ നിയാസ്, സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി.വർഗ്ഗീസ്, പി.ടി.എ പ്രസിഡന്റ് അഡ്വ.എൻ.എം.നസീർ, ബിന്ദു അലക്സ്, ജി.റോയി, പോപ്പ് പയസ് സ്കൂൾ ടീച്ചേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി. വാർഷികാഘോഷം നാളെ സമാപിക്കും.