മാന്നാർ: കാശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം. താജുദ്ദീൻകുട്ടി, ജനറൽ സെക്രട്ടറി പി.എസ്. ഉമ്മർകുട്ടി, സെക്രട്ടറി കെ.എ. ലത്തീഫ്, വനിതാലീഗ് ജില്ലാ സെക്രട്ടറി ഷൈന നവാസ്, പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് ഷാജി കുരട്ടിക്കാട്, വൈസ് പ്രസിഡന്റ് കെ.എ. സലാം, സെക്രട്ടറി എ.എ. കലാം, എ.എച്ച്. അബ്ദുൽ അസീസ്, മാഹീൻ, ഹാഷിം, ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.